"മഹേഷിൻ്റെ സത്യസന്ധത "

"മഹേഷിൻ്റെ സത്യസന്ധത "

 കോവിഡ് എന്ന മഹാമാരി മൂലം ജീവിതം തന്നെ ചോദ്യചിഹ്നമായിരിക്കുന്ന അവസ്ഥയിലും സത്യസന്ധത കൈവിടാത്ത ചെറുപ്പക്കാരനായ ടാക്സി ഡ്രൈവറാണ് കിഴക്കെ കടുങ്ങല്ലൂർ ഗിഗോമ വില്ലയിലെ മഹേഷ് എന്ന വ്യക്തിത്വം.കഴിഞ്ഞ ദിവസം കിഴക്കെ കടുങ്ങല്ലൂരിൽ നിന്നും കൊട്ടാരക്കരക്ക് ഓട്ടം പോയി തിരിച്ചു വരും വഴി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറിയപ്പോഴാണ് നവരത്ന മോതിരം മഹേഷിന് കളഞ്ഞുകിട്ടിയത്. ദൂരസ്ഥലത്തായതിനാൽ ഹോട്ടലിൽ ഏൽപ്പിച്ചാൽ യഥാർത്ഥ ഉടമക്ക് കിട്ടുമോ എന്ന സംശയം ഉള്ളിൽ തോന്നിയ മഹേഷ് തനിക്ക് ഒരു പഴ്സ് കളഞ്ഞുകിട്ടിയതായി ഹോട്ടലുടമയെ അറിയിക്കുകയും ആരെങ്കിലും തേടി വരികയാണ ങ്കിൽ തന്നെ വിളിക്കാൻ പറഞ്ഞ് ഫോൺ നമ്പർ നൽകി മടങ്ങി. ആലുവ എത്താറായപ്പോഴേക്കും മഹേഷിൻ്റെ ഫോണിൽ ഒരു വിളി പുത്തൂരിൽ നിന്നും ഗോപാലനാണ് വിളിക്കുന്നത്. ഞാൻ ആഹാരം കഴി ക്കാൻ കയറിയ ഹോട്ടലിൽ വച്ച് എൻ്റെ നവരത്ന മോതിരം നഷ്ടപെട്ടി രുന്നു.അവിടെ ചെന്ന് തിരക്കിയപ്പോൾ മോതിരം കിട്ടിയ വിവരം അറിയില്ല ഇവിടെ ആഹാരം കഴിക്കാൻ വന്ന ഒരു ടാക്സി ഡ്രൈവർ ക്ക് ഒരു പേഴ്സ് കളഞ്ഞുകിട്ടിയതായി പറയുകയും ആരെങ്കിലും വന്നാൽ തൻ്റെ നമ്പർ കൊടുക്കാൻ പറഞ്ഞതായും കടയുടമ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വിളിച്ച് തൻ്റെ പഴ്സല്ല ഒരു പവൻ വരുന്ന നവരത്ന മോതിരമാണ് നഷ്ടപെട്ടതെന്ന് മഹേഷിനോട് പറഞ്ഞു. അയാൾ പറഞ്ഞത് സത്യമാണന്ന് ബോധ്യപ്പെട്ട മഹഷ് തനിക്ക് മോ തിരം തന്നെയാണ് കിട്ടിയതെന്ന് പറഞ്ഞു.താൻ ആലുവ എത്താറായി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കിഴക്കെ കടുങ്ങല്ലൂരിൽ വന്ന് മോതിരം വാങ്ങിക്കോളാമെന്ന് പറഞ്ഞു. അത് പ്രകാരം ഇന്ന് ഉച്ചയോടെ അദ്ദേഹം ഇവിടെ എത്തുക യും ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ മഹേഷ് മോതിരം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. കെട്ട കാലത്തും തൻ്റെ ബുദ്ധിമുട്ട് മാറ്റിവച്ച് അന്യൻ്റെ മുതൽ ആഗ്രഹിക്കാത്ത "മഹേഷിൻ്റെ സത്യസന്ധത "കിഴക്കെ കടുങ്ങല്ലൂരിന് " അഭിമാനമാണ്.